Flash News

സിറിയ : ആസ്താനയില്‍ നിര്‍ണായക യോഗം



ആസ്താന: ആഭ്യന്തര യുദ്ധം കലുഷിതമാക്കിയ സിറിയയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനും രാഷ്ട്രീയ  പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുമായി കസാക് തലസ്ഥാനമായ ആസ്താനയില്‍ നിര്‍ണായക യോഗം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ സിറിയയിലെ അസദ് ഭരണകൂടത്തിന്റെയും പ്രതിപക്ഷ-വിമത വിഭാഗങ്ങളുടെയും പ്രതിനിധികള്‍ പങ്കടുക്കും. അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന റഷ്യ, ഇറാന്‍, വിമത വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന തുര്‍ക്കി എന്നീ രാഷ്ട്രങ്ങളാണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത്. സിറിയയിലെ 14 പ്രവിശ്യകളില്‍ എട്ടിലും സംഘര്‍ഷം കുറച്ചുകൊണ്ടുവരുന്നതിന് പദ്ധതി തയ്യാറക്കുക എന്നതാണ്്് ചര്‍ച്ചയുടെ ഉദ്ദേശ്യം. ഇദ്‌ലിബ്, ലത്താക്കിയ, അലപ്പോ, ഹാമാ, ഹുംസ്, കിഴക്കന്‍ ഖൗത, ദേര, അല്‍ ഖുനീത്ര മേഖലകളില്‍ സംഘര്‍ഷം കുറച്ചുകൊണ്ടുവരാനാണു ശ്രമം. ഈ മേഖലകളില്‍ ആറു മാസത്തേക്ക് വ്യോമാക്രമണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. തടഞ്ഞുവച്ചവരെയും ജയിലില്‍ കഴിയുന്നവരെയും മോചിപ്പിക്കല്‍, സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു ഭക്ഷണവും മരുന്നും എത്തിക്കല്‍, കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തല്‍, മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈമാറല്‍ എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്ന റഷ്യ, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയില്‍ സിറിയന്‍ വിമത വിഭാഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ഇവരുടെ നീക്കങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് പ്രേരകമാവുന്ന വിധത്തിലാണെന്നും അത് സാധാരണക്കാരെയാണ്  ബാധിക്കുകയെന്നും വിമത നേതാവ് ഇംറാന്‍ ഖാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it