malappuram local

സിറിയ: ആഗോള മൗനം അപകടകരം- എസ്‌വൈഎസ്‌

വളാഞ്ചേരി: എണ്ണക്കും മണ്ണിനും ആയുധ കച്ചവടത്തിനും വേണ്ടി മനുഷ്യമക്കളെ ഭിന്നിപ്പിച്ചും ഭീതി പരത്തിയും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണമെന്നും സിറിയയിലെ കൂട്ടക്കുരിതിക്കെതിരെ ആഗോള സമൂഹം മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും എസ്‌വൈഎസ് കുറ്റിപ്പുറം സോണ്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വെട്ടിച്ചിറ മജ്മഇല്‍ നടന്ന യോഗം ബഷീര്‍ മാസ്റ്റര്‍ പറവന്നൂര്‍ ഉദ്ഘാടനം ചെയ്തു.
കുഞ്ഞുമുഹമ്മദ് അശ്‌റഫി, എഎ റഹീം മാസ്റ്റര്‍, ക്ഷേമ കാര്യം, ദഅ്‌വ, സംഘടനകാര്യം, ഭരണകാര്യം,സാമ്പത്തികം, എന്നീ അഞ്ച് അവകുപ്പുകളുടെ ദൈ്വ വാര്‍ഷിക റിപോര്‍ട്ടുകള്‍ എതാക്രമം അബ്ദുല്‍ മജീദ് എംകെ നഗര്‍, മുസ്ഥഫ സഖാഫി കാടാമ്പുഴ അശ്‌റഫലി സഖാഫി കൊടുമുടി,മുനീര്‍ പാഴൂര്‍, ബശീര്‍മാസ്റ്റര്‍ രണ്ടത്താണി, എന്നിവര്‍ അവതരിപ്പിച്ചു.
കൗണ്‍സിലിനോടനുബന്ഡിച്ച് നടന്ന ആദര്‍ശ പഠന ക്യാംപ് പിവി മുഹമ്മദ് ഹാജി ഉദാഘാടനം ചെ്തു. ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍,അലവി സഖാഫി കൊളത്തൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it