World

സിറിയയില്‍ സംഘര്‍ഷം രൂക്ഷം; 66 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ രൂക്ഷമായി. ആക്രമണത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചു. ഇദ്‌ലിബ്, ഹാമ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികളടക്കം 19 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. 27 സര്‍ക്കാര്‍ സൈനികരും 20 വിമത കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. സിറിയയില്‍ പൂര്‍ണമായും വിമത നിയന്ത്രണത്തിലുള്ള പ്രവിശ്യയാണ് ഇദ്‌ലിബ്. വ്യോമാക്രമണങ്ങളില്‍ മേഖലയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ സൈന്യത്തിന്റെ വ്യോമാക്രമണം ശക്തമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ജുമുഅ റദ്ദാക്കിയതായും ആളുകള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങരുതെന്നും വിമത നേതാക്കള്‍ ആഹ്വാനം ചെയ്തു. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രവിശ്യയില്‍ നിന്നു സിവിലിയന്‍മാര്‍ പലായനം തുടങ്ങി.
Next Story

RELATED STORIES

Share it