World

സിറിയയില്‍ വ്യോമാക്രമണം: 44 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ വിമതസേനാ നിയന്ത്രിത മേഖലയില്‍ റഷ്യന്‍ സൈന്യം വ്യാഴാഴ്ച രാത്രി നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 44 പേര്‍ കൊല്ലപ്പെട്ടു. ഇദ്‌ലിബ് പ്രവിശ്യയിലാണ് റഷ്യന്‍ വ്യോമസേനയുടെ ആക്രമണമുണ്ടായത്.
ഇദ്‌ലിബിലെ സര്‍ദന ഗ്രാമം ലക്ഷ്യമാക്കിയാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ കനത്ത ആക്രമണം നടത്തിയത്. 11 കുട്ടികളും ആറു സ്ത്രീകളുമുള്‍പ്പെടെ 44 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. 60ലേറെ പേര്‍ക്ക് പരിക്കേറ്റതായി പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകന്‍ വമി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. നോമ്പ് തുറന്ന ഉടനെയാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം തുടങ്ങിയത്. സര്‍ദനയിലെ പള്ളിക്കടുത്തുള്ള മാര്‍ക്കറ്റ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വിമത നിയന്ത്രണത്തിലുള്ള മേഖലകളില്‍ റഷ്യയുടെ വ്യോമാക്രമണം സാധാരണയായിരിക്കുകയാണ്. ഇത്തരം പ്രദേശങ്ങളില്‍ ആക്രമണം കുറയ്ക്കുന്നതിനു സിറിയയും റഷ്യയും ഇറാനും ധാരണയിലെത്തിയിരുന്നു.
അതിനിടെയാണ് റഷ്യന്‍സേന വീണ്ടും സിവിലിയന്‍മാര്‍ക്കു നേരെ ആക്രമണം നടത്തിയത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഇദ്‌ലിബ് മേഖലയിലേക്കാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളില്‍ അധികവും എത്തുന്നത്.
Next Story

RELATED STORIES

Share it