Flash News

സിറിയയില്‍ വ്യോമാക്രമണം : നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു



ദമസ്‌കസ്: സിറിയയില്‍ ഇദ്‌ലിബ് പ്രവിശ്യയിലെ വിമത മേഖലയിലുണ്ടായ വ്യോമാക്രമണങ്ങളില്‍ 28 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ രാത്രിയുണ്ടായ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നതായി ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ആക്രമണശേഷം നിരവധി പേരെ കാണാതായി. പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ച വ്യക്തമായ വിവരം ലഭ്യമല്ല. അതേസമയം ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായും 70പേര്‍ക്കു പരിക്കേറ്റതായും അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സിറിയന്‍ സര്‍ക്കാരാണോ സഖ്യകക്ഷിയായ റഷ്യയാണോ ആക്രമണം നടത്തിയതെന്നു വ്യക്തമല്ല. അമാനാസ് പട്ടണത്തിലായിരുന്നു ആക്രമണം. ബോംബാക്രമണത്തില്‍ ഒരു പാര്‍പ്പിട സമുച്ചയം പൂര്‍ണമായും തകര്‍ന്നതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. വ്യോമാക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ആശുപത്രികള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായതായി സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അറിയിച്ചു. കഴിഞ്ഞമാസം റഷ്യയും തുര്‍ക്കിയും ഇറാനും നടത്തിയ ചര്‍ച്ചയില്‍ സംഘര്‍ഷരഹിത പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് അമാനാസ്.
Next Story

RELATED STORIES

Share it