Flash News

സിറിയയില്‍ വ്യോമാക്രമണം നടത്തിയവര്‍ക്കെല്ലാം പാരിസിലെ അനുഭവം: ഐഎസ്

സിറിയയില്‍ വ്യോമാക്രമണം നടത്തിയവര്‍ക്കെല്ലാം പാരിസിലെ അനുഭവം: ഐഎസ്
X
is-top
ദമാസ്‌കസ്: സിറിയയില്‍ ആക്രമണം നടത്തിയവര്‍ക്കെല്ലാം പാരിസിലെ അനുഭവമായിരിക്കുമെന്ന് ഐ.എസ്. ഇന്നു ഓണ്‍ലൈന്‍ വഴി പുറത്തിറക്കിയ വീഡിയോയിലാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നല്‍കിയത്.

വീഡീയോ ഇങ്ങനെ തുടങ്ങുന്നു: ഉടന്‍ തന്നെ വാഷിങ്ടണിലും ആക്രമണം ഉണ്ടാവും. സിറിയയില്‍ കൂടുതല്‍ ആക്രമണം നടത്തിയത് അമേരിക്കയാണ്.അവര്‍ക്കെതിരേയായിരിക്കും കൂടുതല്‍ ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് യൂറോപിലേക്ക് പ്രവേശിക്കുന്നു സ്‌ഫോടനവസ്തുക്കളും ആണവായുധങ്ങളുമായി. ഇപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ശക്തരായിരിക്കുന്നു.
ഐഎസിന്റെ യൂണിഫോം ധരിച്ചാണ് ഇവര്‍ വീഡിയോയില്‍ സംസാരിക്കുന്നത്.

അതിനിടെ പാരിസില്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പോലിസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കായുള്ള തിരിച്ചില്‍ പോലിസ് ശക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സിറിയയില്‍ വ്യോമാക്രമണംശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അറിയിച്ചു.
Next Story

RELATED STORIES

Share it