World

സിറിയയില്‍ റഷ്യന്‍ സൈന്യത്തിന് മേല്‍ക്കോയ്മയില്ല: അസദ്‌

ദമസ്‌കസ്: സിറിയന്‍ സഖ്യകക്ഷിയായ റഷ്യയ്ക്ക് നയതന്ത്ര കാര്യങ്ങളിലോ, സൈനിക നടപടികളിലോ മേല്‍ക്കോയ്മ ഇല്ലെന്നു സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. ബ്രിട്ടീഷ് ദിനപത്രം “ദ മെയിലി’ന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
റഷ്യയുടെ നിലപാടുകള്‍ തന്റെ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്നില്ല. സഖ്യകക്ഷികള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നതു സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ തങ്ങളുടെ ബന്ധത്തില്‍ ധിക്കാരപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ല. അതേസമയം, സിറിയയെ സംബന്ധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതു സിറിയ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലബനീസ് അതിര്‍ത്തിയില്‍ റഷ്യയും ഇറാനിലെ സിറിയന്‍ അനുകൂല പോരാളികളും തമ്മിലുണ്ടായ ആക്രമണത്തിലാണ് അസദിന്റെ പ്രതികരണം.
അസദ് അനുകൂലികളായ ഇറാന്‍ സായുധരും റഷ്യ സൈന്യവും തമ്മില്‍ ആക്രമണം നടത്തിയതു റോയിറ്റേഴ്‌സ് കഴിഞ്ഞദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. അതേസമയം സിറിയന്‍ ആഭ്യന്തര കലാപം ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it