Flash News

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ എട്ടു കുട്ടികള്‍ മരിച്ചു

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ എട്ടു കുട്ടികള്‍ മരിച്ചു
X
syrian schoolഡമാസ്‌കസ് : സിറിയയിലെ അലപ്പോയില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒരു സ്‌കൂളിലെ എട്ടു കുട്ടികളും അധ്യാപകനും മരിച്ചു. അന്‍ജാരാ നഗരത്തില്‍ നടത്തിയ മറ്റൊരാക്രമണത്തില്‍ 20 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇവരെല്ലാം തന്നെ കുട്ടികളോ അധ്യാപകരോ ആണെന്ന്് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. വടക്കന്‍ പ്രവിശ്യയില്‍ സര്‍ക്കാരും വിമതരും തമ്മില്‍ രണ്ടുദിവസമായി കനത്ത പോരാട്ടം നടക്കുകയാണ്. ആലപ്പോയില്‍ വിമതരുടെ റോക്കറ്റ് ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

ഭീകരവാദത്തെ നേരിടാനെന്ന പേരില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ മരിക്കുന്നവരിലേറെയും കുട്ടികളും സാധാരണക്കാരുമാണെന്ന്് ഏജന്‍സി കുറ്റപ്പെടുത്തി. സെപ്്തംബറില്‍ ആരംഭിച്ച റഷ്യന്‍ വ്യോമാക്രമണത്തില്‍ 792 സിവിലിയന്‍മാരടക്കം 2300 പേര്‍ കൊല്ലപ്പെട്ടതായി ഡിസംബറില്‍ സിറിയന്‍ ഒബ്‌സര്‍വേറ്ററി വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it