Flash News

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു; 150 പേര്‍ക്ക് പരിക്ക്

ഇദ്‌ലിബ്: സിറയയിലെ ഇദ്‌ലിബ് നഗരത്തില്‍ മാറാത്ത് അല്‍ നുമാന്‍ ടൗണില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു.150 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സിറിയ സിവില്‍ ഡിഫന്‍സ് ഏജന്‍സി കോ ഓഡിനേറ്റര്‍ പറഞ്ഞു.
മാറാത്ത് അല്‍ നുമാന്‍ ടൗണ്‍ അല്‍ ഖ്വെയ്ദയുടെ സഖ്യ സംഘടനയായ അല്‍ നുസ്‌റയ്ക്ക് സാന്നിധ്യമുള്ള മേഖലയാണ്.
ഇദ്‌ലിബ് നഗരത്തിലെ സ്‌കൂളിനു സമീപമുണ്ടായ മറ്റൊരു ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ സെപ്തംബര്‍ മുതലാണ് റഷ്യന്‍ സൈന്യം സിറിയയില്‍ ആക്രമണം തുടങ്ങിയത്.
Next Story

RELATED STORIES

Share it