Flash News

സിറിയയില്‍ മരിച്ചത് 200ലേറെ മാധ്യമപ്രവര്‍ത്തകര്‍



ദോഹ: ലോകത്ത് മാധ്യമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അപകടം പിടിച്ച രാജ്യം സിറിയയെന്ന് റിപോര്‍ട്ട്. ആറു വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനിടെ 200ല്‍ അധികം മാധ്യമപ്രവര്‍ത്തകരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ഐഎസ് അടക്കമുള്ള സായുധസംഘങ്ങള്‍ നിരവധി മാധ്യമ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി. ഇതില്‍ ഭൂരിഭാഗം പേരെയും കണ്ടെത്താനായിട്ടില്ല. ജീവന്‍ പണയം വച്ചാണ് യുദ്ധമേഖലകളില്‍നിന്ന് വാര്‍ത്തകള്‍ ശേഖരിക്കുന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്യന്നു. നിരവധി സാമൂഹികപ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it