സിറിയയില്‍ ബോംബാക്രമണം; യൂറോപ്പില്‍ കൂറ്റന്‍ യുദ്ധവിരുദ്ധ റാലികള്‍

ലണ്ടന്‍: സിറിയയില്‍ ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാവാനുള്ള നടപടികളില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലും സ്‌പെയിനിലൂം കൂറ്റന്‍ യുദ്ധ വിരുദ്ധ റാലികള്‍ അരങ്ങേറി. സിറിയയില്‍ സഖ്യസേന നടത്തിവരുന്ന വ്യോമാക്രമണങ്ങളില്‍ പങ്കാളിയാവാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ നീക്കത്തിനെതിരേ കുടത്ത പ്രതിഷേധമാണ് റാലികളില്‍ ഉയര്‍ന്നത്. സെന്‍ട്രല്‍ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റില്‍ അരങ്ങേറിയ പ്രതിഷേധങ്ങളിലൊന്നില്‍ സിറിയയില്‍ ബോംബ് വര്‍ഷിക്കരുത്, എരിതീയില്‍ എണ്ണ ഒഴിക്കുന്നത് ഇംഗ്ലണ്ട് നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
സ്‌പെയിനിലും സമാന തരത്തില്‍ പ്രതിഷേധം അരങ്ങേറി. യുദ്ധം അരുതെന്ന മുദ്രാവാക്യം മുഴക്കിയാണ് സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. സിറിയക്കെതിരായ യുദ്ധത്തില്‍ പങ്കാളിയായി തന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ച് ഡിസംബറില്‍ നടക്കുന്ന തിരെഞ്ഞടുപ്പില്‍ വിജയിക്കുകയെന്നതാണ് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റാജോയുടെ ലക്ഷ്യം. സഖ്യകക്ഷികളുമായി ചേര്‍ന്ന് ഐഎസിനെതിരേ കടുത്ത നടപടി അനിവാര്യമാണെന്നാണ് റാജോയുടെ അഭിപ്രായം.
Next Story

RELATED STORIES

Share it