Flash News

സിറിയയില്‍ നിന്നുള്ള ദുരൂഹ സന്ദേശവുമായി ഹിന്ദുത്വ വിദ്വേഷ പ്രചാരണം

കോഴിക്കോട്: ഇസ്്‌ലാമിക് സ്‌റ്റേറ്റിന്റെ പടയാളിയായി സിറിയയിലെത്തിയെന്ന് അവകാശപ്പെടുന്ന കാസര്‍കോട്ടുകാരന്‍ അയച്ചതെന്നു പറയപ്പെടുന്ന സന്ദേശം ഹിന്ദുത്വഗ്രൂപ്പുകള്‍ ഹൈന്ദവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് പോപുലര്‍ ഫ്രണ്ടിന്റെ ലേബലില്‍. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിക്കുന്നതെന്ന കള്ളം പറഞ്ഞാണ് ജന്മഭൂമി, ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി, മറുനാടന്‍ മലയാളി തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെയുള്ള വ്യാജ പ്രചാരവേല. ശബ്ദസന്ദേശത്തില്‍ പേരു വെളിപ്പെടുത്താത്ത ഒരാള്‍ ഇന്ത്യന്‍ മുസ്‌ലിംകളൊക്കെ അസത്യത്തിന്റെ നാട്ടില്‍ (ദാറുല്‍ കുഫ്ര്‍) നിന്ന് ഇസ്്‌ലാമിക് സ്റ്റേറ്റിലേക്ക് യുദ്ധംചെയ്യാന്‍ വരണമെന്ന് ആഹ്വാനം ചെയ്യുന്നു. കാസര്‍കോടന്‍ ഉച്ചാരണശൈലിയില്‍, ഇടയ്ക്ക് ഇംഗ്ലീഷ്്-അറബി പദങ്ങളും ചേര്‍ത്തിയുള്ള സന്ദേശം ഇസ്‌ലാമിക് സ്റ്റേറ്റില്‍ നിന്നുള്ള 50ാമത്തെ അറിയിപ്പാണെന്നു പറയുന്നു. സിറിയയിലെത്താന്‍ പറ്റുന്നില്ലെങ്കില്‍ ഐഎസിനെ സാമ്പത്തികമായി സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. അതിനും പറ്റുന്നില്ലെങ്കില്‍ അവിശ്വാസികള്‍ ഇല്ലാതാവുന്നതുവരെ പോരാടാനാണ് ഉത്തരവ്. അവരെ തീവണ്ടി അട്ടിമറിച്ചോ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ കൊല്ലാം. അല്ലെങ്കില്‍ തൃശൂര്‍ പൂരം, കുംഭമേള തുടങ്ങിയ ആഘോഷങ്ങളിലേക്കു വണ്ടിയോടിച്ചുകയറ്റുക. എല്ലാറ്റിന്റെയും ശേഷം അല്‍ഹംദുലില്ലാ, സുബ്ഹാനല്ലാ എന്നും പറയുന്നുണ്ട്. ചുരുങ്ങിയത് ഒരു കത്തിയെങ്കിലും പ്രയോഗിക്കുക എന്ന ദയനീയമായ അഭ്യര്‍ഥനയുമുണ്ട്. അതിനൊക്കെ ഇസ്‌ലാമില്‍ അനുവാദമുണ്ട് എന്ന് ഇടയ്ക്കിടെ അസ്ഥാനത്ത് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ച് അശരീരി ഫത്്‌വ നല്‍കുന്നു. ദാറുല്‍ കുഫ്‌റില്‍ അല്ലാഹുവിനെ ആരാധിക്കാനുള്ള അവസരം നല്‍കാത്തതുകൊണ്ടാണത്രേ ഇതൊക്കെ ചെയ്യേണ്ടത്. ഹിന്ദുത്വഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ഈ ശബ്ദസന്ദേശത്തിന്റെ അപകടം തിരിച്ചറിഞ്ഞ ചില ഹിന്ദുസുഹൃത്തുക്കളാണ് ഇതു മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തത്. സിറിയയില്‍ പോയി പടപൊരുതിയാല്‍ രക്തസാക്ഷിയാവാം എന്നു തെറ്റിദ്ധരിച്ച നന്നെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ ഹിന്ദുത്വവിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്നത് കരുതിയിരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it