kannur local

സിറിയയില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ വിഷയത്തില്‍ പ്രതികരിക്കണം: വിസ്ഡം ശില്‍പശാല

കണ്ണൂര്‍: പാരിസില്‍ നിരപരാധികളെ കൊന്നൊടുക്കിയ ആക്രമണത്തെപ്പോലെ സിറിയയില്‍ തിരിച്ച് ഫ്രാന്‍സ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ വിഷയത്തിലും ലോകം പ്രതികരിക്കേണ്ടതുണ്ടെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജില്ലാ ശില്‍പശാല അഭിപ്രായപ്പെട്ടു. ഐ എസ് പോലുള്ള സംഘടനകള്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ലെന്ന് ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നതു പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കാന്‍ വിവിധ മത നേതൃത്വങ്ങള്‍ മുന്നോട്ടുവരണമെന്നും സംഗമം ആവശ്യപ്പെട്ടു. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഐഎസ്എം സംസ്ഥാന സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു.
വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജില്ലാ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ഐഎസ്എം സംസ്ഥാന നിര്‍വാഹക സമിതിയംഗം ജംഷീര്‍ സ്വലാഹി വിഷയമവതരിപ്പിച്ചു.
വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജില്ലാ കണ്‍വീനര്‍ കെ പി ബുഖാരി, അബ്ദുസ്സമദ്, ടി പി മുഹമ്മദ് മദനി, ഐഎസ്എം ജില്ലാ പ്രസിഡന്റ് അബ്ദുല്ലാ ഫാസില്‍, ജില്ലാ സെക്രട്ടറി വി മേമി, ഹനീഫ തളിപ്പറമ്പ്, എംഎസ്എം ജില്ലാ പ്രസിഡന്റ് എം വി റാഷിദ്, ജില്ലാ സെക്രട്ടറി എ സി ശിഹാബുദ്ദീന്‍, ജുബൈല്‍, സക്കരിയ്യ സംസാരിച്ചു.
Next Story

RELATED STORIES

Share it