Flash News

സിറിയയില്‍ കുരുന്നുകള്‍ പിടഞ്ഞു വീഴുന്നു; 5 മണിക്കൂര്‍ കൊണ്ട് എന്തുചെയ്യാനെന്ന് യുഎന്‍

സിറിയയില്‍ കുരുന്നുകള്‍ പിടഞ്ഞു വീഴുന്നു; 5 മണിക്കൂര്‍ കൊണ്ട് എന്തുചെയ്യാനെന്ന് യുഎന്‍
X
ജനീവ: സിറിയയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അംഗരാജ്യങ്ങള്‍തികഞ്ഞ പരാജയമാണെന്ന് യുഎന്‍.കുരുന്നുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു മരിച്ചുവീഴുന്നത്. എന്നിട്ടും ഗൂട്ടായില്‍ സഹായമെത്തിക്കാനാകുന്നില്ലെന്നും യുഎന്‍ പ്രതിനിധി ജാന്‍ എഗെലന്‍ഡിന്‍ പറഞ്ഞു.റഷ്യ   ദിവസവും അഞ്ചു മണിക്കൂര്‍ നേരത്തേക്ക് റഷ്യ വെടിനിര്‍ത്തലും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റും ഭക്ഷണം കിട്ടാതെയും കഴിയുന്നവരെ ഒഴിപ്പിക്കാന്‍ ഈ സമയം മതിയോ എന്നാണ് യു എന്‍ ചോദിക്കുന്നത്.



11 ദിവസമായി തുടരുന്ന ബോംബാക്രമണത്തില്‍ സിറിയയിലെ കിഴക്കന്‍ ഗൂത്ത പൂര്‍ണമായും തകര്‍ന്നു. മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത് നാലു ലക്ഷത്തോളം പേരാണ്. ഇവരില്‍ എത്രപേര്‍ ജീവനോടെയുണ്ടെന്നു പോലും അറിയില്ല. ഇതുവരെ അവിടേക്ക് അയക്കാനായത് ഒരേയൊരു സഹായകസംഘത്തെ മാത്രമാണ്. ഈ സംഘത്തിന് ഏഴായിരത്തോളം പേര്‍ക്കു മാത്രമേ സഹായം എത്തിക്കാനായുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപാത- എന്നു പേരിട്ട് ഒഴിവാക്കി നിര്‍ത്തിയ മേഖലയിലാണ് റഷ്യ അഞ്ചു മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പരുക്കേറ്റവരെ പുറത്തെത്തിക്കാനും അത്യാവശ്യക്കാര്‍ക്ക് സഹായം എത്തിക്കാനുമാണിത്. എന്നാല്‍ ഇതിനു തുടക്കമിട്ട ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്നെ പരാജയപ്പെട്ടു. കനത്ത ബോംബ് ഷെല്ലാക്രമണമാണു മേഖലയില്‍ ഉണ്ടായത്.
Next Story

RELATED STORIES

Share it