സിറിയയില്‍ ആശുപത്രികള്‍ക്കു നേരെ ആക്രമണം: 20 മരണം

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ രണ്ട് ആശുപത്രികള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടു. ഇദ്‌ലിബ് പ്രവിശ്യയിലെ മെഡിസിന്‍സ് സാന്‍ ഫ്രാണ്ടിയേഴ്‌സിന്റെ (എംഎസ്എഫ്) ആശുപത്രിയും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിനുപിന്നില്‍ റഷ്യയുടെ വ്യോമാക്രമണമാണെന്ന് എംഎസ്എഫ് അധികൃതര്‍ ആരോപിച്ചു. ആശുപത്രിയുടെ ആറു നിലകള്‍ ഭൂരിഭാഗവും തകര്‍ന്നു. സംഘര്‍ഷങ്ങള്‍ പതിവായ മേഖലയില്‍ 40,000ത്തോളം പേരുടെ ചികില്‍സാ സൗകര്യമാണ് ആശുപത്രി തകര്‍ന്നതിലൂടെ ഇല്ലാതായത്.
ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ആശുപത്രിയിലും സ്‌ഫോടനമുണ്ടായി.
Next Story

RELATED STORIES

Share it