Flash News

സിറിയയില്‍ അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 400,000 പേര്‍

സിറിയയില്‍ അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 400,000 പേര്‍
X
De Mistura  UNO

ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 400,000 പേര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ പ്രത്യേക നയതന്ത്രപ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര. 250,000 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു രണ്ടുവര്‍ഷം മുന്‍പുള്ള കണക്കുകള്‍. പുതിയ കണക്കുകള്‍ യുഎനിന്റെ ഔദ്യോഗിക കണക്കല്ലെന്നു മിസ്തുര പറഞ്ഞു.
സിറിയന്‍ സര്‍ക്കാരും വിമതരും നല്‍കുന്ന കണക്കുകളിലെ പൊരുത്തക്കേടുകളും രാജ്യത്തെ വിവിധ മേകലകളിലേക്ക് എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടും ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ യുഎന്‍ സംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ദുര്‍ബലമായതിനാല്‍ രാജ്യത്ത് വിവിധ മേഖലകളില്‍ സംഘര്‍ഷം തുടരുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരി അവസാനമായിരുന്നു സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്.  [related]
Next Story

RELATED STORIES

Share it