സിറിയയില്‍നിന്നു ബന്ദികളാക്കിയ 270 പേരെ ഐഎസ് മോചിപ്പിച്ചു

ദമസ്‌കസ്: സിറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ദെയര്‍ എസ്സറില്‍നിന്നു ബന്ദികളാക്കിയ 400ഓളം പേരില്‍ 270 പേരെ ഐഎസ് മോചിപ്പിച്ചു. സ്ത്രീകളേയും 14 വയസ്സില്‍ താഴെയുള്ള കുട്ടികളേയും വൃദ്ധരേയുമാണ് മോചിപ്പിച്ചത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് മേധാവി റമി അബ്ദുല്‍ റഹ്മാനാണ് ഇക്കാര്യം അറിയിച്ചത്.
സിറിയയിലെ അസദ് സര്‍ക്കാരുമായി ബന്ധമില്ലെന്ന് ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിച്ചതിനു ശേഷമാണ് മോചിപ്പിച്ചത്. 130 പേര്‍ ഇപ്പോഴും ഐഎസിന്റെ പിടിയിലാണ്. യുവാക്കളും കൗമാരക്കാരുമാണ് ഇവരില്‍ കൂടുതലും. ഇവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. സര്‍ക്കാരുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചാല്‍ ഇവരേയും വിട്ടയക്കുമെന്നാണ് കരുതുന്നത്. മേഖലയുടെ 60 ശതമാനത്തോളം ഇപ്പോള്‍ ഐഎസ് നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it