സിറിയയിലെ സൈനികനടപടി; ജോര്‍ദാനും റഷ്യയും സഹകരിക്കാന്‍ ധാരണ

അമ്മാന്‍: വ്യോമാക്രമണമുള്‍പ്പെടെ സിറിയയിലെ സൈനിക നടപടികളില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ റഷ്യ-ജോര്‍ദാന്‍ ധാരണ. ജോര്‍ദാന്‍ വിദേശകാര്യമന്ത്രി നാസര്‍ ജൂദയുമായി വിയന്നയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്‌റോവാണ് ഇക്കാര്യം അറിയിച്ചത്.
ജോര്‍ദാന്‍ പിന്തുണയ്ക്കുന്ന സിറിയന്‍ സായുധ വിമതസംഘങ്ങളെ റഷ്യന്‍ വ്യോമാക്രമണത്തില്‍നിന്നു സംരക്ഷണം ലഭിക്കുന്നതിനായാണ് ജോര്‍ദാന്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു കരാറിലെത്തിയതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ജോര്‍ദാന്‍-സിറിയന്‍ അതിര്‍ത്തിയിലെ ദെറായിലെ സിറിയന്‍ വിമതസംഘടനകള്‍ക്ക് ജോര്‍ദാന്‍ സഹായം നല്‍കുന്നുണ്ട്. തെക്കന്‍ സിറിയയിലെ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കാനും തങ്ങളുടെ താല്‍പര്യങ്ങളില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടാവാതിരിക്കാനും ഉദ്ദേശിച്ചാണ് ജോര്‍ദാന്റെ നീക്കം.
ഐഎസിനെതിരേ വ്യോമാക്രമണം നടത്തുന്നതിനായുള്ള യുഎസ് സഖ്യത്തില്‍ അറബ് രാജ്യങ്ങളോടൊപ്പം ജോര്‍ദാനും അംഗമാണ്.
Next Story

RELATED STORIES

Share it