സിറിയയിലെ ഫലസ്തീനികള്‍ സഹായം തേടുന്നു

ദമസ്‌കസ്: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സിറിയയിലെ ദേര, ദമസ്‌കസ് എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 20,000ത്തോളം ഫലസ്തീനി അഭയാര്‍ഥികള്‍ക്ക് അടിയന്തരമായി സഹായം എത്തിക്കേണ്ടതുണ്ടെന്ന് യുഎന്‍. ഫലസ്തീനി അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ ഏജന്‍സി വക്താവ് ക്രിസ് ഗിന്നസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേര പ്രവിശ്യയില്‍ 17,500ഓളം ഫലസ്തീനികളാണ് അകപ്പെട്ടിട്ടുള്ളത്. യര്‍മൂക്ക്, ദേര ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുഎന്‍ ഏജന്‍സിക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. യുദ്ധം കാരണം നിരവധി ഫലസ്തീനികളാണ് സിറിയയില്‍ നിന്നു വിട്ടുപോയത്. 42,500 പേര്‍ ലബ്‌നാനിലേക്കും 15,500 പേര്‍ ജോര്‍ദ്ദാനിലേക്കും 6000 പേര്‍ ഈജിപ്തിലേക്കും പലായനം ചെയ്തതായി ബ്രിട്ടന്‍ കേന്ദ്രമായുള്ള സന്നദ്ധ സംഘടന പറയുന്നു. 5000ത്തിനും 8000ത്തിനും ഇടയില്‍ അഭയാര്‍ഥികളാണ് ഇപ്പോള്‍ യര്‍മൂക്കിലുള്ളത്.
Next Story

RELATED STORIES

Share it