Flash News

സിറിയയിലെ ഐഎസിനെതിരേ റഷ്യ ക്രൂയിസ് മിസൈലുകള്‍ തൊടുത്തു



ദമസ്‌കസ്: റഷ്യന്‍ യുദ്ധക്കപ്പലും മുങ്ങിക്കപ്പലും മധ്യധരണ്യാഴിയില്‍നിന്ന് സെന്‍ട്രല്‍ സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി. പാല്‍മിറ നഗരത്തിനു സമീപത്തെ ഐഎസിന്റെ കൂറ്റന്‍ ആയുധങ്ങള്‍ ലക്ഷ്യമാക്കി നാലോളം മിസൈലാക്രമണങ്ങളാണ് നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നവംബറിനു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നത്. ഐഎസ് ശക്തികേന്ദ്രമായ റഖയില്‍നിന്നാണ് പ്രവര്‍ത്തകരെ ഇവിടെ പുനര്‍വിന്യസിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണച്ച് 2015 മുതല്‍ റഷ്യ രാജ്യത്ത് ആക്രമണം നടത്തുന്നുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പാല്‍മിറ 2016 മാര്‍ച്ചില്‍ സര്‍ക്കാര്‍സേന തിരിച്ചുപിടിച്ചിരുന്നു.
Next Story

RELATED STORIES

Share it