Flash News

സിറിയയിലെ ഇദ്‌ലിബ് നഗരത്തില്‍ വ്യോമാക്രമണം, 43 മരണം

സിറിയയിലെ ഇദ്‌ലിബ് നഗരത്തില്‍ വ്യോമാക്രമണം, 43 മരണം
X
SYRIAദമാസ്‌കസ് : വിമതരുടെ പിടിയിലുള്ള തെക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് നഗരത്തില്‍ റഷ്യ നടത്തിയതെന്ന് കരുതപ്പെടുന്ന വ്യോമാക്രമണത്തില്‍ 43 പേര്‍ മരിച്ചു. 150 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മാര്‍ക്കറ്റിനുനേര്‍ക്ക്്് ആറു തവണ വ്യോമാക്രമണം നടത്തിയതായാണ് റിപോര്‍ട്ട്.
നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെയും ആക്രമണമുണ്ടായെന്ന്് റോയിട്ടേഴ്‌സ് റിപോര്‍്ട് ചെയ്തു. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രരക്ഷാസമിതി പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം നടന്നത്.
വടക്കന്‍ സിറിയയിലെ റാഖ നഗരത്തിലും, അലെപ്പോയിലെ അസസ്, അല്‍ ബാബ് പട്ടണങ്ങളിലും റഷ്യ കഴിഞ്ഞാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍  സ്ത്രീകളും കുട്ടികളുമടക്കം 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിറിയയില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയത്.
Next Story

RELATED STORIES

Share it