സിറിയയിലെ ആക്രമണങ്ങള്‍ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി: ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക്: സിറിയയില്‍ വിദേശരാഷ്ട്രങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ സിവിലിയന്‍മാരുടെ ദുരിതം ഇരട്ടിപ്പിക്കുകയും നാട് ഉപേക്ഷിച്ച് അഭയാര്‍ഥികളായി മാറുന്നവരുടെ തോത് ഉയര്‍ത്തുകയും ചെയ്തതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് സ്‌റ്റെഫാന്‍ ഡുജറിക്. ആക്രമണം നാടും വീടും ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് സിറിയന്‍ കരസൈന്യം തുര്‍കുമാന്‍ ഗ്രാമത്തില്‍ ആക്രമണം നടത്തുന്നത്. സിറിയന്‍ പ്രതിപക്ഷത്തിനെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ സിവിലിയന്‍മാരാണ് നിത്യവും കൂടുതലും കൊല്ലപ്പെടുന്നത്.
Next Story

RELATED STORIES

Share it