സിറിയയിലുള്ളത് 10,000ത്തോളം റഷ്യക്കാര്‍

മോസ്‌കോ: റഷ്യയില്‍നിന്നുള്ള 10,000ത്തോളം പേര്‍ രാജ്യത്തു കഴിയുന്നതായി സിറിയയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ കിന്‍ഷാക്. കോണ്‍സുലേറ്റ് വഴി രജിസ്റ്റര്‍ ചെയ്യാതെയാണ് വലിയൊരു വിഭാഗം റഷ്യക്കാരും രാജ്യത്തെത്തുന്നത് എന്നതിനാല്‍ റഷ്യക്കാരുടെ കൃത്യമായ എണ്ണം ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു.
എംബസിയുമായി ബന്ധപ്പെടാതെയാണ് റഷ്യക്കാര്‍ വരുന്നതും പോവുന്നതും. റഷ്യക്കാരെ സിറിയയില്‍നിന്നു പുറത്താക്കാന്‍ നടപടിയെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ലതാകിയയില്‍ സഹായവുമായി വരുന്ന വിമാനത്തിന്റെ സേവനം സിറിയയിലെ റഷ്യക്കാര്‍ക്കു തിരിച്ചെത്തുന്നതിനായി പ്രയോജനപ്പെടുത്താമെന്നും കിന്‍ഷാക് പറഞ്ഞു.
Next Story

RELATED STORIES

Share it