സിറിയന്‍ സമാധാന ചര്‍ച്ച ഈ മാസം 11ന്

ജനീവ: സിറിയന്‍ സമാധാന ചര്‍ച്ചകളുടെ രണ്ടാംഘട്ടം ഈ മാസം 11ന് ജനീവയില്‍ ആരംഭിക്കും. ഈ മാസം 13നു നടക്കുന്ന സിറിയയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമേ സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തൂവെന്ന് യുഎന്‍ അറിയിച്ചു. 9ന് ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു ചര്‍ച്ചയുടെ യുഎന്‍ മധ്യസ്ഥന്‍ സ്റ്റഫാന്‍ ഡി മിസ്തുര നേരത്തേ അറിയിച്ചിരുന്നത്. പിന്നീട് ദിവസം മാറ്റി.
രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി (എച്ച്എന്‍സി)യുമായുള്ള ചര്‍ച്ചയാണ് ആദ്യം നടക്കുക. ഏപ്രില്‍ 13ന് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് മാര്‍ച്ച് 24ന് ആദ്യഘട്ട ചര്‍ച്ച നടക്കുന്നതിനു മുമ്പുതന്നെ ബശാര്‍ അല്‍ അസദിന്റെ പ്രതിനിധികള്‍ അറിയിച്ചിരുന്നു. അസദ് 14 മുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണു കരുതുന്നതെന്നു യുഎന്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തി രാഷ്ട്രീയ പരിവര്‍ത്തനത്തിനുതകുന്ന പദ്ധതികളായിരിക്കും ചര്‍ച്ചയില്‍ പരിഗണിക്കുകയെന്നും യുഎന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it