സിറിയന്‍ സംഘര്‍ഷം: ഹലബില്‍നിന്നു കൂട്ടപ്പലായനം തുടരുന്നു

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ ഹലബ് പ്രവിശ്യയില്‍ പോരാട്ടം കനത്തതോടെ മേഖലയില്‍നിന്നുള്ള പലായനത്തിന്റെ ഒഴുക്ക് കുത്തനെ വര്‍ധിച്ചു. വിമത നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന നഗരം സര്‍ക്കാര്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. റത്‌യാന്‍ നഗരത്തില്‍ ഇരുപക്ഷത്തുനിന്നും 120ഓളം പേര്‍ കൊല്ലപ്പെട്ടെന്നു സിറിയന്‍ യുദ്ധനിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി.
റഷ്യന്‍-സിറിയന്‍ വ്യോമാക്രമണവും വിമതരുടെ ചെറുത്തുനില്‍പ്പും മൂലം 20,000 പേരാണ് മേഖലയില്‍നിന്നു പ്രാണരക്ഷാര്‍ഥം തുര്‍ക്കിയിലേക്കു നീങ്ങിയത്. എന്നാല്‍, തുര്‍ക്കി പ്രവേശനാനുമതി നല്‍കാത്തതിനാല്‍ ഇവര്‍ സിറിയ-തുര്‍ക്കി അതിര്‍ത്തിയിലാണ് രാത്രി ചെലവഴിച്ചത്.
അഭയാര്‍ഥികളെ സഹായിക്കാന്‍ ഒരുക്കം തുടങ്ങിയതായി തുര്‍ക്കി അറിയിച്ചിട്ടുണ്ട്. റഷ്യന്‍ വ്യോമപിന്തുണയോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഹലബില്‍ സിറിയന്‍ സൈന്യം വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഹലബിനു തൊട്ടു വടക്കുള്ള റത്‌യാന്‍ നഗരം പിടിച്ചെടുത്തതായി സിറിയന്‍ ഔദ്യോഗിക ടെലിവിഷന്‍ വെള്ളിയാഴ്ച അവകാശപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it