സിറിയന്‍ സംഘര്‍ഷം; ജനീവയില്‍ സമാധാനചര്‍ച്ചകള്‍ തുടങ്ങി

ജനീവ: സിറിയന്‍ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിനിധികളും പ്രതിപക്ഷ പ്രതിനിധികളും ജനീവയില്‍ സമാധാനചര്‍ച്ചകള്‍ ആരംഭിച്ചതായി സിറിയന്‍ വിഷയത്തിന്റെ ചുമതലയുള്ള യുഎന്‍ നയതന്ത്രജ്ഞന്‍ സ്റ്റാഫന്‍ ഡി മിസ്റ്റുറോ അറിയിച്ചു.
അതേസമയം, ചര്‍ച്ച പരാജയപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സിറിയയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ തലേ ദിവസമാണ് ചര്‍ച്ച നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍, ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുമ്പ് പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ചില ഉപാധികള്‍ മുന്നോട്ടു വച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ അസദിനെ സ്ഥാനഭ്രംശനാക്കുന്നതോ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന ആവശ്യം സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുഅല്ലമാണ് സമിതിയെ അറിയിച്ചത്. ഈ ആവശ്യം പ്രകോപനമുണ്ടാക്കുന്നതാണെന്നു പറഞ്ഞ് വാഷിങ്ടണില്‍നിന്നും പാരിസില്‍ നിന്നുള്ളവരടക്കമുള്ള പ്രതിനിധികള്‍ അപലപിച്ചിരുന്നു. അതേസമയം, യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്.
70,000ത്തിലധികം ആളുകളാണ് സിറിയയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. രണ്ടു ദശലക്ഷമാളുകള്‍ക്ക് വീടുവിട്ട് ഓടിപ്പോവേണ്ടതായും വന്നു.
Next Story

RELATED STORIES

Share it