Flash News

സിറിയയില്‍ വിമത നേതാവ് കൊല്ലപ്പെട്ടു

സിറിയയില്‍ വിമത നേതാവ് കൊല്ലപ്പെട്ടു
X
zahara

ദമസ്‌കസ്: സിറിയയിലെ മുതിര്‍ന്ന വിമത നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സഹറാന്‍ അലൗഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രി നടന്ന റഷ്യയുടെ വ്യോമാക്രമണത്തിലാണ് അലൗഷ് കൊല്ലപ്പെട്ടത്. വിമത ഗ്രൂപ്പായ ജെയ്ഷ് അല്‍ ഇസ്ലാമിയുടെ നേതാവാണ് അലൗഷ്.

സംഘടനയിലെ ഡെപ്യൂട്ടി നേതാവടക്കം നിരവധി പേര്‍ ഇതിനോടകം റഷ്യയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയയിലെ സമാധാനത്തിന് വേണ്ടി ഐക്യരാഷട്ര സഭ പ്രമേയം പാസ്സാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വ്യോമാക്രമണം. കനത്ത വ്യോമാക്രമണമാണ് ദിവസങ്ങളായി സിറിയയില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it