സിറിയന്‍ യുദ്ധവിമാനം ഐഎസ് വീഴ്ത്തി; പൈലറ്റിനെ പിടികൂടി ബന്ദിയാക്കി

ബെയ്‌റൂത്ത്: ഐഎസ് സായുധസംഘം സിറിയന്‍ യുദ്ധവിമാനം വെടിവച്ചിട്ടു. പാരഷൂട്ടില്‍ രക്ഷപ്പെട്ട പൈലറ്റിനെ പിടികൂടി ബന്ദിയാക്കി. ഹമാം സ്വദേശി അസം ഈദ് ആണ് പിടിയിലായത്. ദമസ്‌കസിനു കിഴക്ക് മരുഭൂമിയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തി. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വീഡിയോയില്‍ വിമാനത്തിന്റെ ചിറകുകളിലെ സിറിയന്‍ ചിഹ്നം വ്യക്തമാണ്. സൈനിക യൂനിഫോം ധാരികളായ ഐഎസ് സംഘം വിമാനത്തിനു ചുറ്റും നിലയുറപ്പിച്ചിരുന്നു.
എന്നാല്‍, സങ്കേതിക തകരാറുമൂലമാണ് വിമാനം തകര്‍ന്നുവീണതെന്നാണ് സിറിയന്‍ അധികൃതരും റഷ്യന്‍ മാധ്യമങ്ങളും അറിയിച്ചിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി കഴിഞ്ഞ ആഴ്ചകളില്‍ ഐഎസ് സിറിയന്‍ സൈന്യത്തിന്റെ പല യുദ്ധവിമാനങ്ങളും വെടിവച്ചു വീഴ്ത്തിയിരുന്നു. ദമസ്‌കസ് വിമാനത്താവളത്തിനു കിഴക്കും തെക്കന്‍ പ്രവിശ്യ സ്വീഡയിലും വീഴ്ത്തിയ വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ രണ്ടു സംഭവങ്ങളിലും പൈലറ്റുമാര്‍ സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലേക്കു തന്നെ പാരഷൂട്ടിലിറങ്ങി രക്ഷപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it