Second edit

സിറിയന്‍ മരണങ്ങള്‍

യുദ്ധം നടക്കുമ്പോള്‍ ആദ്യം കൊല്ലപ്പെടുന്നത് സത്യവും പിന്നെ സ്ഥിതിവിവരക്കണക്കുകളുമാണ്. ഏകാധിപതിയായ സിറിയയിലെ ബശ്ശാറുല്‍ അസദിനെതിരേ നടക്കുന്ന പോരാട്ടവും തുടര്‍ന്നുണ്ടായ വ്യാപകമായ ബോംബേറും മൂലം സിറിയയില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്നു ചോദിച്ചാല്‍ യുഎന്‍ പോലും കൈമലര്‍ത്തും. 2014 ആഗസ്തില്‍ യുഎന്‍ നല്‍കിയ കണക്കുപ്രകാരം 1,91,369 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പിന്നീട് കണക്കുകള്‍ വിശ്വസനീയമല്ല എന്നു പറഞ്ഞ് ഐക്യരാഷ്ട്രസഭ പിന്‍വാങ്ങുകയായിരുന്നു.
സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് എന്ന സന്നദ്ധസംഘടന ഫെബ്രുവരിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ കൊല്ലപ്പെട്ട സിറിയക്കാര്‍ 4.7 ലക്ഷമാണ്. കുറേക്കൂടി ശാസ്ത്രീയമായ വിവരങ്ങള്‍ വച്ചുകൊണ്ടാണ് തങ്ങളീ നിഗമനത്തിലെത്തിയതെന്ന് അവര്‍ പറയുന്നു. വിവരം നല്‍കുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടു വച്ച് അതില്‍ വെള്ളം ചേര്‍ക്കുമെന്ന കാര്യം ശരിയാണെങ്കിലും സിറിയന്‍ സെന്ററിന്റെ കണക്കുകളില്‍ പിഴവു വരാനുള്ള സാധ്യത അഞ്ചു ശതമാനത്തില്‍ താഴെയാണ്.
കൊല്ലപ്പെട്ടവരിലധികവും ബോംബേറിന്റെ ഇരകളായിരുന്നു. റഷ്യയായിരുന്നു പ്രധാന കുറ്റവാളികള്‍. അതു യുദ്ധക്കുറ്റമാണെന്നു മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വലിയ നശീകരണമുണ്ടാക്കുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ വിലക്കുന്നതുമായ ബാരല്‍ ബോംബുകള്‍ സിറിയന്‍ സൈന്യം പലയിടത്തും ഉപയോഗിച്ചു.
2011ല്‍ മരണനിരക്ക് 50,000 ആയിരുന്നത് 2016 ഫെബ്രുവരിയില്‍ 4,70,000 ആയതിന്റെ കാരണം അതാണ്.
Next Story

RELATED STORIES

Share it