സിറിയന്‍ പ്രതിസന്ധി; പാശ്ചാത്യ രാജ്യങ്ങളുടേത് ഇരട്ടത്താപ്പെന്ന് പുടിന്‍

മോസ്‌കോ: സിറിയയിലെ വ്യോമാക്രമണത്തിനെതിരേയുള്ള പാശ്ചാത്യ വിമര്‍ശനം തള്ളിയ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ സിറിയന്‍ പ്രതിപക്ഷത്തിനുള്ള പിന്തുണയില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്നു കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ അജണ്ടകള്‍ നടപ്പാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ചില സംഘങ്ങളെ കരുവാക്കുകയാണെന്നും സോചിയിലെ രാഷ്ട്രീയ ഉച്ചകോടിയില്‍ പുടിന്‍ വ്യക്തമാക്കി. നമ്മള്‍ വാക്കുകള്‍കൊണ്ടു കളിക്കരുതെന്നും ഭീകരവാദത്തെ മൃദുവെന്നും തീവ്രമെന്നും വിഭജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഭീകരരെ' നേരിടുന്നുമെന്നു പ്രഖ്യാപിക്കുകയും തങ്ങള്‍ക്കു താല്‍പര്യമില്ലാത്ത ഭരണകൂടങ്ങളെ പുറത്താക്കുന്നതിന് ഇത്തരം സംഘങ്ങളെ തന്നെ പിന്താങ്ങുകയും ചെയ്യുന്ന പാശ്ചാത്യരാജ്യങ്ങള്‍ ഐഎസിനെതിരേ ഇരട്ടത്താപ്പാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കി. ഹമ, ഇദ്‌ലിബ്, ലദാക്കിയ, ദമസ്‌കസ്, ഹലബ്, ദെയ്ര്‍ എ സോര്‍ എന്നീ പ്രദേശങ്ങളിലാണ് റഷ്യന്‍ സേന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഐഎസ് ആയുധസംഭരണശാലകളും പരിശീലന കേന്ദ്രങ്ങളും ഉള്‍പ്പടെ 819 കേന്ദ്രങ്ങള്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it