World

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഇയുവിന്റെ 226 ദശലക്ഷം ഡോളര്‍ പദ്ധതി

ബ്രസ്സല്‍സ്: തുര്‍ക്കി, ജോര്‍ദാന്‍, ലബ്‌നാന്‍ എന്നീ രാജ്യങ്ങളില്‍ അഭയാര്‍ഥികള്‍ക്കായി 226 ദശലക്ഷം ഡോളറിന്റെ പദ്ധതി യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ചു. ഇയുവിന്റെ റീജ്യനല്‍ ട്രസ്റ്റ് ഫണ്ടിലെ പണം പത്തു ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഉപകാരപ്രദമാവുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ജോഹന്നാസ് ഹാന്‍ പ്രസ്താവനയില്‍ അറിയിച്ചു.
തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ഥി കുട്ടികള്‍ക്കായി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിനും വിദ്യാഭ്യാസച്ചെലവുകള്‍ക്കുമായാണ് 187 ദശലക്ഷം ഡോളര്‍ നല്‍കുക. 24 ദശലക്ഷം ഡോളര്‍ ജോര്‍ദാനിലും ലബ്‌നാനിലുമുള്ള അഭയാര്‍ഥികള്‍ക്കു കുടിവെള്ളപദ്ധതിക്കായും 17 ദശലക്ഷം ഡോളര്‍ സിറിയയില്‍ നിന്നും തിരിച്ചുവരുന്ന ഫലസ്തീനി അഭയാര്‍ഥികള്‍ക്കായുള്ള യുഎന്നിന്റെ സഹായനിധിയിലേക്കും ആയിരിക്കും- അദ്ദേഹം അറിയിച്ചു. അടുത്ത വര്‍ഷത്തോടെ അഭയാര്‍ഥി കുട്ടികള്‍ സ്‌കൂളില്‍ പോവണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it