Flash News

സിയാച്ചിനില്‍ കാലാവസ്ഥ മെച്ചപ്പെട്ടു, മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമമാരംഭിച്ചു

സിയാച്ചിനില്‍ കാലാവസ്ഥ മെച്ചപ്പെട്ടു, മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമമാരംഭിച്ചു
X
siachinnewജമ്മു: സിയാച്ചിനില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നതിന് ശ്രമമാരംഭിച്ചു. മൃതദേഹങ്ങള്‍ അപകടസ്ഥലത്തുനിന്നും നേരത്തേ ഹെലിപാഡിലേക്ക് മാറ്റിയിരുന്നുവെങ്കിലും പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടര്‍ന്നതിനാല്‍ പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

[related]ഒരു മണിക്കൂറെങ്കിലും മഞ്ഞുവീഴ്ച നിലച്ചാല്‍ മൃതദേഹങ്ങള്‍  ഹെലികോപ്റ്ററില്‍ കയറ്റി പുറത്തെത്തിക്കാം എന്നാണ് സൈനികവൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നത്്്. ജനറല്‍ ഹൂഡ വ്യക്തമാക്കിയത്. മൃതദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ ലേയിലെത്തിച്ചശേഷം വിമാനത്തില്‍ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാനാണ് ശ്രമം.
Next Story

RELATED STORIES

Share it