Flash News

സിയാച്ചിനിലെ മഞ്ഞില്‍ നിന്നും പുറത്തെടുത്ത സൈനികനെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു

സിയാച്ചിനിലെ മഞ്ഞില്‍ നിന്നും പുറത്തെടുത്ത സൈനികനെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു
X
HANUMANTHAPANEW

ന്യൂഡല്‍ഹി: സിയാച്ചിനിലെ നിയന്ത്രണ രേഖയ്ക്ക് അടുത്ത് 19,600 അടി ഉയരത്തിലെ സൈനിക പോസ്റ്റില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് 6 ദിവസത്തിന് ശേഷം കണ്ടെത്തിയ കര്‍ണാടക സ്വദേശി ലാന്‍സ് നായിക്ക് ഹനുമന്തപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗും സന്ദര്‍ശിച്ചു.

ഹനുമന്തപ്പയെ പ്രവേശിപ്പിച്ച ഡല്‍ഹിയിലെ ആര്‍.ആര്‍ ആശുപത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗുമെത്തിയത്.  മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ദിവസങ്ങളോളം കഴിഞ്ഞതിന് ശേഷമാണ് ഹനുമന്തപ്പയെ പുറത്തെടുത്തത്. ഒന്‍പതു പേരാണ് പോസ്റ്റിലുണ്ടായിരുന്നത്.  നാലു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഹനുമന്തപ്പയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it