Flash News

സിയാചിനില്‍ പാക് യുദ്ധവിമാനങ്ങള്‍



ഇസ്‌ലാമാബാദ്/ന്യൂഡല്‍ഹി: സിയാചിന്‍ മലനിരകളില്‍ പാക് യുദ്ധവിമാനങ്ങള്‍ പരിശീലനം നടത്തിയതായി പാക് മാധ്യമം സാമാ ടിവി റിപോര്‍ട്ട് ചെയ്തു. പാക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്.  പാക് വ്യോമസേനാ തലവന്‍ സൊഹൈല്‍ അമന്റെ നേതൃത്വത്തിലായിരുന്നു അഭ്യാസമെന്നു ടിവി റിപോര്‍ട്ട് ചെയ്തു. യുദ്ധവിമാനത്തിന്റെ പൈലറ്റുമായും സൊഹൈല്‍ അമന്‍ കൂടിക്കാഴ്ച നടത്തി. ഉന്നത സൈനികവൃത്തങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നു റിപോര്‍ട്ട് പറയുന്നു. അതേസമയം, ഇന്ത്യന്‍ വ്യോമമേഖലയില്‍ യാതൊരു കടന്നുകയറ്റവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി. കശ്മീരിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന സിയാചിന്‍ ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലയാണ്.
Next Story

RELATED STORIES

Share it