സിയറാ ലിയോണ്‍ ഇബോള വിമുക്തമായി

ഫ്രീടൗണ്‍: പശ്ചിമാഫ്രിക്കയിലെ സിയറാ ലിയോണിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഇബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. പുതിയ ഇബോള കേസുകള്‍ റിപോര്‍ട്ട് ചെയ്യാതെ 42 ദിവസം പിന്നിട്ടതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. 18 മാസത്തിനിടെ 4000ത്തോളം പേരാണ് രാജ്യത്ത് ഇബോള ബാധിച്ചു മരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രി മുതല്‍ ജനം തലസ്ഥാനത്തെ തെരുവുകള്‍ കീഴടക്കിയിരിക്കുകയാണ്. നൂറുകണക്കിനു പേരാണ് നഗരമധ്യത്തില്‍ ഉയര്‍ത്തിയ കൂറ്റന്‍ കോട്ടണ്‍ മരത്തിനു ചുറ്റും ഒരുമിച്ചു കൂടിയത്. പലരും ഇബോള ബാധിച്ചു മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ തെളിച്ചു. പ്രസിഡന്റ് ഏണസ്റ്റ് ബായി കൊറോമ വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.
Next Story

RELATED STORIES

Share it