Flash News

സിമി ബന്ധം : തടവുകാരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു



തിരുവനന്തപുരം: സിമി ബന്ധമാരോപിച്ച് മധ്യപ്രദേശിലെ ഭോപാല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മലയാളികളുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ജയിലില്‍ കടുത്ത പീഡനമെന്ന് ബന്ധുക്കള്‍. ഇതുസംബന്ധിച്ച് ഭോപാല്‍, അഹ്മദാബാദ് കോടതികളില്‍ ഹരജി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ തങ്ങളുടെ ഉറ്റവരുടെ ജീവന്‍ അപടകടത്തിലാണെന്ന് അവര്‍ ആശങ്കപ്പെടുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കളുടെ പരാതിയില്‍ തെളിവെടുപ്പിനായി ഭോപാല്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷനംഗങ്ങളെ തടവുകാരുടെ മൊഴിയെടുക്കാന്‍ പോലും ജയിലധികൃതര്‍ അനുവദിച്ചില്ലെന്നു ബന്ധുക്കള്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷന്‍ എസ്പി പുപുല്‍ ദുട്ട പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഭോപാല്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. സിമി ബന്ധമാരോപിച്ച്് 21 പേരാണ് ഭോപാല്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. തടവില്‍ കഴിയുന്ന മുഹമ്മദ് ആദിലിനെ ജയിലില്‍ പീഡിപ്പിക്കുകയും ഇസ്്‌ലാംവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ഭാര്യ ഫര്‍സാന മനുഷ്യാവകാശ കമ്മീഷനു മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഗുജറാത്തിലെ കേസുകളിലെ വിചാരണത്തടവുകാരായ ഇവരെ ഭോപാലിലേ—ക്കു മാറ്റിയതിനെതിരേ അഹ്മദാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി 28ന് വാദം കേള്‍ക്കും. ഭോപാലില്‍ 2016 ഒക്ടോബര്‍ 31 ന് എട്ടു സിമി തടവുകാര്‍ പോലിസിന്റെ വെടിയേറ്റു മരിച്ചിരുന്നു. പോലിസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന പോലിസ് വാദത്തെ തള്ളി കൊല്ലപ്പെടുമ്പോള്‍ ഇവര്‍ നിരായുധരായിരുന്നെന്ന് ഭീകരവിരുദ്ധ സേനാ മേധാവി സഞ്ജീവ് ഷമി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it