സിമി ആരോപണം വേദനിപ്പിച്ചു: പ്രഫ. എ പി അബ്ദുല്‍ വഹാബ്

സിമി ആരോപണം വേദനിപ്പിച്ചു: പ്രഫ. എ പി അബ്ദുല്‍ വഹാബ്
X
abdul-vahabകോഴിക്കോട്:  തനിക്ക് സിമി ബന്ധമുണ്ടെന്ന ആരോപണം വേദനിപ്പിച്ചതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. എ പി  അബ്ദുല്‍ വഹാബ്. യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന നിന്ദ്യമാണ്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയെക്കൂടി ഉള്‍പ്പെടുത്തിയാവും കേസ് നല്‍കുക. എന്നാല്‍ സിമിയുടെ ഏതെങ്കിലും പദവികളിലുണ്ടായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന അദ്ദേഹം ആരോപണം കോടതിയില്‍ തെളിയിക്കുമെന്ന് മാത്രം പറഞ്ഞൊഴിഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉള്‍പ്പെടുത്തിയാണ് മാനനഷ്ടകേസ് നല്‍കുകയെന്ന അബ്ദുല്‍വഹാബിന്റെ പരാമര്‍ശത്തോട് വഹാബിനെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അരയില്‍ ഭാരമുള്ളവനേ പേടിക്കേണ്ടതുള്ളൂവെന്നും യുഡിഎഫ് സ്ഥാനാര്‍ഥി മുനീര്‍ പ്രതികരിച്ചു. തനിക്കെതിരേ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ മുമ്പ് 20 കോടിരൂപ മാനനഷ്ടക്കേസ് ഫയല്‍ചെയ്ത വിഷയമാണ്. ഇത്  വീണ്ടും ചര്‍ച്ചയാക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മുനീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it