സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐയുടെ മുന്‍ തീരുമാനം പുനപ്പരിശോധിക്കുമെന്ന് കഴിഞ്ഞതവണ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. തീരുമാനം കോടതി അംഗീകരിച്ചു. അതേസമയം, അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐ അനാവശ്യമായ കാലതാമസം ഉണ്ടാക്കിയെന്ന് കോടതി കുറ്റപ്പെടുത്തി. ഈ കാലതാമസം തെളിവുകള്‍ നശിപ്പിച്ചേക്കില്ലേയെന്നും കോടതി ചോദിച്ചു.
ജിഷ്ണു മരിച്ചത് കോളജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് മഹിജ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. അതേസമയം, നെഹ്‌റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
Next Story

RELATED STORIES

Share it