സിബിഐ അന്വേഷിക്കണം: എസ്ഡിപിഐ

പെരുമ്പാവൂര്‍: പെരുമ്പാവൂരി ല്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് ആവശ്യപ്പെട്ടു. ജിഷയുടെ അമ്മ രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത അനാസ്ഥ കാണിച്ച സംസ്ഥാന പോലിസ് തുടര്‍ അന്വേഷണം നടത്തുന്നതുകൊണ്ട് നീതി നടപ്പാവുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെഫീര്‍ മുഹമ്മദ്, പെരുമ്പാവൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി കെ ഷൗക്കത്തലി, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, പെരുമ്പാവൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് ചെയര്‍മാന്‍ കെ എസ് നൗഷാദ്, സെക്രട്ടറി മനാഫ് ഓടക്കാലി, എസ്ഡിടിയു മേഖലാ പ്രസിഡന്റ് നിഷാദ് വള്ളൂരാന്‍, എം എച്ച് ഷെമീര്‍, അബ്ദു ല്‍ റഷീദ് കണ്ടന്തറ, സി എ സുല്‍ഫി കാഞ്ഞിരക്കാട്, ജുനൈദ് പാറപ്പുറം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it