സിബിഐ അന്വേഷണം കഴിയുമ്പോള്‍ മണിയുടെ സഹോദരന് ജയിലിലാവുമെന്ന് സാബു
BY midhuna mi.ptk12 Jun 2016 6:27 AM GMT
X
midhuna mi.ptk12 Jun 2016 6:27 AM GMT
കൊച്ചി: കലാഭവന്‍ മണിയുടെ സഹോദരനെതിരെ വീണ്ടും നടന് സാബു. സിബിഐ അന്വേഷണം കഴിയുമ്പോള്‍ രാമകൃഷ്ണന് ജിയിലിലാകുമെന്ന് സാബു തന്റെ ഫെയ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേസ് നടത്തനെന്ന പേരില്‍ കലാഭവന്‍ മണിയ്ക്ക് ലഭിച്ച പശുക്കളെ വിറ്റ് കാശാക്കിയവനാണ് രാമകൃഷ്ണന് എന്ന് സാബു കുറ്റപ്പെടുത്തി. മണിയുടെ കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ നോക്കിയിരുന്നതായും സാബു പറഞ്ഞു.
ഫെയ്ബുക്ക് പോസ്റ്റി്ന്റെ പൂര്‍ണ്ണരൂപം:
സീ ബീ ഐ അന്വേഷണം കഴിയുമ്പൊ മിക്കവാറും രാമേഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാന്‍സ് അസോസിയേഷന് ആളുകള്‍ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വില്‍പ്പിച്ച് കാഷും കൊണ്ട് രാമേഷ്ണന്‍ പോയി. കേസ് നടത്താന്‍ രാമേഷ്ണന്‍ കാഷ് വേണമത്രെ!!!!!! എന്റെ അറിവില്‍ പോലീസോ സീ ബീ ഐ യോ തുടങ്ങി ഒരു ഏജന്‍സികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കര്‍ക്കശമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാമേഷ്ണന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്മാറി എന്നത് മറ്റൊരു വാര്‍ത്ത. ഇനി ഹെന്തെല്ലാം കാണാന്‍ ഇരിക്കുന്നു.എന്നിട്ട് സാബു ഇപ്രകാരം അരുള്‍ ചെയ്തു:
യധാ യധാ ഹി ധര്മസ്യ ഗ്ലാനിര്‍ ഭവതി ഭാരത;
അഭ്യുദ്ധാനം അധര്മസ്യ തധത്മാനം ശ്രീജാമ്യഹം.
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം;
ധര്‍മ സംസ്താപനാര്‍തായ:
സംഭവാമി യുഗേ യുഗേ.
എന്നു പറഞ്ഞാല്‍ ഞാന്‍ ഇനീം ഇനീം വരുമെന്നു ചുരുക്കം.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT