Flash News

സിബിഐക്കെതിരേ കാര്‍ത്തി സുപ്രിംകോടതിയില്‍



ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ സിബിഐ സമന്‍സ് പുറപ്പെടുവിച്ചതിനെ ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം സുപ്രിംകോടതിയില്‍ ഹരജി നല്‍കി. കേസില്‍ ചോദ്യം ചെയ്യാനായി സിബിഐ മുമ്പാകെ ഇന്നലെ ഹാജരാവാനാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. തന്നെ ഹാജരാവാന്‍ നിര്‍ബന്ധിക്കരുതെന്ന് കാണിച്ചാണ് അഞ്ച് പേജ് വരുന്ന റിപോര്‍ട്ട് കാര്‍ത്തി സിബിഐക്ക് സമര്‍പ്പിച്ചത്. സിബിഐ സമന്‍സ് നിയമവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് കാര്‍ത്തി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സിബിഐ നടപടിയെ ചോദ്യം ചെയ്ത് ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ് കാര്‍ത്തി സുപ്രിംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചതെന്ന് കാര്‍ത്തിയുടെ അഭിഭാഷകന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സപ്തംബര്‍ 29ന് പി ചിദംബരം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it