Flash News

സിബിഎസ്‌സി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധം



ന്യൂഡല്‍ഹി: ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി സിബിഎസ്‌സി. 2017-18 മുതല്‍ സിബിഎസ്‌സി 9, 11 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ രജിസ്‌ട്രേഷനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. സിബിഎസ്‌സി അംഗീകാരമുള്ള എല്ലാ സ്‌കൂളുകള്‍ക്കും ചട്ടം ബാധകമായിരിക്കും. സിബിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. അതുപ്രകാരം ഇനി മുതല്‍ 9, 11 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികളുടെ രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണം. പരീക്ഷാ രജിസ്‌ട്രേഷന്‍ സമയത്ത് ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും സിബിഎസ് സി വ്യക്തമാക്കി. പരീക്ഷാ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കി ആദ്യമായാണു സിബിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് മുമ്പായി ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനാണു സിബിഎസ്‌സി നല്‍കുന്ന നിര്‍ദേശം. വിദേശ പൗരന്‍മാരാണെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പറോ, സോഷ്യല്‍ സെക്യൂരിറ്റി നമ്പറോ സമര്‍പ്പിക്കണം.നേരത്തെ ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പു നിയമഭേഗതി കൊണ്ടുവന്നിരുന്നു. 2017 ഫെബ്രുവരിയിലെ സുപ്രിംകോടതി ഉത്തരവു പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാര്‍, മൊബൈല്‍ നമ്പറുമായി ബന്ധിക്കണമെന്നു വ്യക്തമാക്കിയിരുന്നു.  സാമ്പത്തിക തട്ടിപ്പ് തടയുന്നതിനായി ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഗ്യാസ് സബ്‌സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
Next Story

RELATED STORIES

Share it