സിബിഎസ്ഇ: ശ്രീലക്ഷ്മിയുടെ നേട്ടം കേരളത്തിന് അഭിമാനമായി

കൊച്ചി: സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയില്‍ ദേശീയതലത്തില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കി ശ്രീലക്ഷ്മി നാടിന്റെ അഭിമാനമായി. തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. ആകെയുള്ള 500 മാര്‍ക്കില്‍ 499ഉം നേടിയാണ് ശ്രീലക്ഷ്മി വിജയത്തിന്റെ മധുരം ഇരട്ടിയാക്കിയത്.
മികച്ച മാര്‍ക്കുണ്ടാവുമെന്ന് കരുതിയിരുന്നു. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ലെന്നും റിസള്‍ട്ട് അറിഞ്ഞ ശ്രീലക്ഷ്മി പ്രതികരിച്ചു. പ്ലസ്ടുവിന് ബയോമാത്‌സ് പഠനവിഷയമാക്കാനാണിഷ്ടമെന്നും ശ്രീലക്ഷ്മി പറഞ്ഞു.  അച്ഛന്‍ ഗോപിനാഥന്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറാണ്. സ്‌കൂളില്‍ ഒന്നാമതെത്തണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. പക്ഷേ, രാജ്യത്തു തന്നെ മോള്‍ ഒന്നാമതെത്തിയതില്‍ ദൈവത്തിനു നന്ദിയെന്ന് രമ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിലെ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ഡോ. എല്‍ പി രമ. ഏക സഹോദരന്‍ ശ്രീഹരി തമിഴ്‌നാട് ലൈഫ് സയന്‍സ് പഠിക്കുകയാണ്.
Next Story

RELATED STORIES

Share it