സിബിഎസ്ഇ യോഗ സര്‍ക്കുലര്‍ പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ചു തങ്ങള്‍ക്കു കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലേക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെകന്‍ഡറി എജ്യൂക്കേഷന്‍ അയച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ശരീഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഒരു പ്രത്യേക മതാചാരം സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു നമ്മുടെ മതനിരപേക്ഷ ഭരണഘടനയുടെ യഥാര്‍ഥ പൊരുളിനെത്തന്നെ ചോദ്യംചെയ്യുന്നതാണ്.
ആയുഷ് മന്ത്രാലയം വികസിപ്പിച്ച, ആറാം ക്ലാസിനും അതിനു മുകളിലുമുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓം മന്ത്രോച്ചാരണവും മറ്റു ഹൈന്ദവ മത ശ്ലോകങ്ങളുമായി ആരംഭിക്കുന്നതിനാല്‍ വിവാദമായ, കോമണ്‍ യോഗ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിനാണ് സിബിഎസ്ഇ സ്‌കൂളുകളോടു നിര്‍ദേശിക്കുന്നത്. കുട്ടികളുടെ മേല്‍ സാംസ്‌കാരികമായി വിവാദമായ ഒരു കര്‍മം അടിച്ചേല്‍പ്പിക്കുന്നുവെന്ന് മാത്രമല്ല, വിദ്യാര്‍ഥികളുടെ റിപോര്‍ട്ട് കാര്‍ഡില്‍ ഗ്രേഡ് വിലയിരുത്തുന്നതിന് സിസിഇ (തുടര്‍ മൂല്യനിര്‍ണയം)ക്ക് കീഴില്‍ യോഗ ഒരു പ്രവര്‍ത്തനമായി ഉള്‍പ്പെടുത്താനും നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസപരമായി ഒരു പ്രസക്തിയുമില്ലാത്ത ഈ സര്‍ക്കുലര്‍ വ്യക്തമായ അസംബന്ധമാണെന് വിശേഷിപ്പിച്ച പ്രസ്താവന ന്യൂനപക്ഷങ്ങളുടെ മത സ്വാതന്ത്ര്യത്തിനുമേലുള്ള കൈയേറ്റവുമാണെന്ന് വ്യക്തമാക്കി.
വിവാദപരമായ സിബിഎസ്ഇ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതിനു മതേതര വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് പൗരസമൂഹത്തോട് ശരീഫ് അഭ്യര്‍ഥിച്ചു. യോഗാ സര്‍ക്കുലറിനെതരേ വിവിധ കോണുകളില്‍ പ്രതിഷേധം ശക്തമാവകയാണ്.
Next Story

RELATED STORIES

Share it