Life Style

സിബിഎസ്ഇ യുജിസി നെറ്റ്; അപേക്ഷ ഇപ്പോള്‍

സിബിഎസ്ഇ യുജിസി നെറ്റ്; അപേക്ഷ ഇപ്പോള്‍
X


ugc net



 84 വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍,ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്,ഇന്ത്യന്‍ കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും അസിറ്റന്റ് പ്രൊഫസര്‍ എന്നി പദവികളുടെ യോഗ്യതയ്ക്കായി യുജിസിയ്ക്ക് വേണ്ടി സിബിഎസ്ഇ നടത്തുന്ന നെറ്റ് പരീക്ഷ ജൂണ്‍ 28 ന് നടക്കും.


പരീക്ഷയക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  16-5-15നകം ഓണ്‍ലൈന്‍ വഴി പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണെന്ന് യുജിസി അറിയിച്ചു. കേരളത്തില്‍ കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രമുണ്ട്.
യോഗ്യത
1) യുജിസിയുടെ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റികളിലോ/സ്ഥാപനങ്ങളിലെ ബിരുദാനന്തരബിരുദമോ തതുല്യ പരീക്ഷയിലോ  55 ശതമാനം മാര്‍ക്ക് ((ഹ്യൂമാനിറ്റീസ് ,സോഷ്യല്‍ സയന്‍സ്,കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ്,ഇലക്ട്രോണിക്‌സ് സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍)
നോണ്‍ ക്രീമി ലെയര്‍ ഒബിസി,പട്ടികജാതി,പട്ടികവര്‍ഗം,അംഗപരിമിതര്‍ എന്നിവര്‍ക്ക്  50 ശതമാനം മാര്‍ക് മതി.


2) ബിരുദാനന്തര ബിരുദത്തില്‍ അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും ബിരുദാനന്തരബിരുദ പരീക്ഷ 55 % മാര്‍കും(ഇളവുകളുള്ളവര്‍ക്ക് 50ശതമാനം) നേടി പാസായാലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിറ്റന്റ് പ്രൊഫസറാകുന്നതിനും  യോഗ്യരാവുകയുള്ളൂ.
ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും നെറ്റ് പരീക്ഷയുടെ ഫലം വന്ന് രണ്ട് വര്‍ഷത്തിനകം പി.ജി പരീക്ഷ നിര്‍ദ്ദിഷ്ട ശതമാനം മാര്‍ക് നേടി പാസാകേണ്ടതാണ്. അല്ലാത്തപക്ഷം അവരെ അയോഗ്യരാക്കുന്നതാണ്.

3) 1991 സെപ്തംബര്‍ 19ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പി.എച്ച്.ഡിക്കാര്‍ക്ക് യോഗ്യത നിശ്ചയിച്ച(55 % -50%) മാര്‍കില്‍ അഞ്ചുശതമാനം ഇളവുണ്ട്.

4)ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ ബിരുദാനന്തര വിഷയത്തില്‍ മാത്രമെ നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുവാന്‍ പാടുള്ളു.
പ്രായം,മറ്റുവിശദ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

 http://cbsenet.nic.in
അവസാനതിയതി: മെയ് 15-2015
Next Story

RELATED STORIES

Share it