ernakulam local

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം



കൊച്ചി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം.  ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍ ഉന്നതവിജയം നേടി. പരീക്ഷ എഴുതിയ 131 വിദ്യാര്‍ഥികളില്‍ 72 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 59 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഫര്‍ഹാന മുഹമ്മദ് ഇബ്രാഹിം സലിം 96.4 ശതമാനം മാര്‍ക്കും ഗൗരി ലക്ഷ്മി 96 ശതമാനം മാര്‍ക്കും ഫിര്‍സാന ഷുജ 95.4 ശതമാനം മാര്‍ക്കും നേടി സ്‌കൂളിലെ മികച്ച വിജയികളായി. അല്‍ അമീന്‍ ഇന്റര്‍ നാഷണല്‍ പബ്ലിക് സ്‌കൂള്‍, എടത്തല അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍, അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍ ചന്തിരൂര്‍ എന്നീ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ എല്ലാവരും ഫസ്റ്റ് ക്ലാസ് നേടി. ഇവിടങ്ങളില്‍ 75ശതമാനം ഡിസ്റ്റിങ്ഷനുമുണ്ട്. കാക്കനാട് ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളിന് നൂറു ശതമാനം വിജയം ലഭിച്ചു. 180 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 26 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കി. 153 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷനും കരസ്ഥമാക്കി. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 97.2 ശതമാനം മാര്‍ക്കോടെ ആനി വര്‍ഷ ജോണ്‍, കൊമേഴ്‌സ് വിഭാഗത്തില്‍ 97 ശതമാനം മാര്‍ക്കോടെ രാഹുല്‍ എസ് സ്റ്റീഫന്‍,  സയന്‍സ് വിഭാഗത്തില്‍ 96.8 ശതമാനം മാര്‍ക്കോടെ അഭിജിത്ത് ബാബു ഒന്നാമതായി.തേവര സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 111 പേരില്‍ 79 പേര്‍ക്ക് ഡിസറ്റിങ്ഷനും 31 പേര്‍ ഫസറ്റ് ക്ലാസും നേടി. എട്ട് വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. സ്‌കൂളിലെ അലീന ജെറാള്‍ഡ്, ഹെലന്‍ മരിയ, ജോണ്‍ മാത്യു, കൃഷ്ണ ശ്രുതി, നഹര്‍ മുഹമ്മദ് അയ്യൂബ്, ഒ.വി വര്‍ഷ, രേഷ്മ ആര്‍. പ്രഭു, സൂസന്‍ കുര്യന്‍ എന്നിവാണ് എല്ലാ വിഷങ്ങള്‍ക്കും എവണ്‍ നേടിയത്. കളമശേരി രാജഗരി പബ്ലിക് സ്‌കൂളില്‍ 142 പേര്‍ പരീക്ഷ എഴുതിയതില്‍ 35 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. 142 പേര്‍ക്ക് 75 ശതമാനം മാര്‍ക്കിനു മുകളില്‍ നേടി. സയന്‍സ് വിഭാഗത്തില്‍ 97.2 ശതമാനം മാര്‍ക്ക് നേടി അമല്‍ സെബാസ്റ്റിയന്‍ ഒന്നാമതെത്തി. കൊമേഴ്‌സ് വിഭാഗത്തില്‍ 97.4 ശതമാനം മാര്‍ക്ക് നേടി എസ്. നദിയ, സ്വേത എസ്. പള്ളന്‍ ഒന്നാതെത്തി. അമല്‍ സെബാസ്റ്റിയന്‍,അഞ്ജലി റോയ്, കെ അന്ന റോസ്, അക്യുബ് ജുനൈദ് റസാഖ്, ആശിഷ് അബ്രഹാം ജേക്കബ്, കൊച്ചു റാണി ജോജി, ശരത് ചന്ദ്രന്‍, ടി എം അതുല്‍ സുരേന്ദ്രന്‍, സാക്ക് ടോം, മരിയ ഷാജു, മാത്യു തോമസ്, മെര്‍ലിന്‍ കുര്യാക്കോസ്, നാനിറ്റ മാത്യു, പ്രിയ ജോസഫ്, റിതു സജി, സാനിയ കോയിക്കര, അബാന ഹലിം, അന്ന ജേക്കബ്, ജോയല്‍ ടോണി മാണി, മിഷേല്‍ ഫ്രാന്‍സിസ്, നന്ദിത എസ്, റിയ അന്ന ഡാനിയേല്‍, സ്വേത ഗ്രേസ് പള്ളന്‍, ഡൊറീന്‍ ഡാന്റ്ി, എല്‍സ ഇഗ്‌നേഷ്യസ്, എ ഗായത്രി, ജോര്‍ജ് ദേവസി അലകസ്, മാളവിക സുനില്‍, നിഖില്‍ സഖാരിയ, ലിസ ജോസഫ്, സിതാര ജോര്‍ജ്, വര്‍ഷ അനില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. കൂനമ്മാവ് ചാവറ ദര്‍ശന്‍ പബ്ലിക് സ്‌കൂളില്‍ 44 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും ജയിച്ച് നുറുശതമാനം വിജയം നേടി. 39 പേര്‍ ഡിസ്റ്റിംങ്ഷനും അഞ്ച് പേര്‍ ഫസ്റ്റ് ക്ലാസും നേടി.
Next Story

RELATED STORIES

Share it