സിബിഎസ്ഇ പ്ലസ്ടു ഫലം ആദ്യം പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ ഇത്തവണ പ്ലസ്ടു പരീക്ഷാഫലം ആദ്യം പ്രസിദ്ധീകരിക്കും. സാധാരണ 10ാംക്ലാസ് ഫലമാണ് ആദ്യം പ്രസിദ്ധീകരിക്കാറുള്ളത്. അതുകഴിഞ്ഞ് ദിവസങ്ങള്‍ക്കകം പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നതാണ് സിബിഎസ്ഇയുടെ രീതി. ഇതു മാറ്റിയാണ് ഇത്തവണ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാപേപ്പറുകളുടെ മൂല്യനിര്‍ണയം ഏറക്കുറേ പൂര്‍ത്തിയായെന്നും 10ാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാവാന്‍ അല്‍പ്പംകൂടി സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തേ, ഈ മാസം 20നും 24നും ഇടയില്‍ 10ാംക്ലാസ് പരീക്ഷാഫലവും 26നും 30നും ഇടയില്‍ പ്ലസ്ടു ഫലവും പ്രസിദ്ധീകരിക്കാനായിരുന്നു ആലോചന.
Next Story

RELATED STORIES

Share it