സിബിഎസ്ഇ, പ്ലസ്ടു ഇക്കണോമിക്‌സ് പരീക്ഷ ഇന്ന്‌

ന്യൂഡല്‍ഹി: സിബിഎസ്ഇ, പ്ലസ്ടു ഇക്കണോമിക്‌സ് പുനപ്പരീക്ഷ ഇന്ന്. രാജ്യത്താകെ ആറു ലക്ഷത്തോളം വിദ്യാര്‍ഥികളാണു പുനപ്പരീക്ഷ എഴുതുന്നത്.
ചോദ്യക്കടലാസ് ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം നടന്ന പരീക്ഷ റദ്ദാക്കുകയും പുനപ്പരീക്ഷ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. 4000 കേന്ദ്രങ്ങളിലായാണ് ഇന്നു പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രങ്ങളില്‍ അധിക സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു. ചോദ്യക്കടലാസ് ചോര്‍ച്ചാ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു സുരക്ഷാക്രമീകരണങ്ങള്‍. എന്തൊക്കെ സുരക്ഷാ നടപടികളാണു സ്വീകരിച്ചിരിക്കുന്നതെന്നു സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it