സിബിഎസ്ഇ പരീക്ഷ : മണിയുടെ മകള്‍ക്ക്മികച്ച വിജയം

ചാലക്കുടി: പിതൃസ്മരണയില്‍ ശ്രീലക്ഷ്മിക്ക് വിജയസ്മിതം. അച്ഛന്റെ വേര്‍പാടിന്റെ വേദന കടിച്ചമര്‍ത്തി കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി നേടിയ വിജയം വീട്ടിലെ നൊമ്പരത്തിന് താല്‍ക്കാലിക ആശ്വാസം പകര്‍ന്നു. ദുഃഖം മൂടിക്കെട്ടിയിരുന്ന മണിയുടെ വീട്ടില്‍ ഈ വിജയം പുഞ്ചിരിപരത്തിയിരിക്കുകയാണ്. സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയിലാണ് ശ്രീലക്ഷ്മി മികച്ച വിജയം നേടിയത്. എഴുതിയ അഞ്ചു വിഷയങ്ങളില്‍ നാല് എ വണും ഒരു ബി വണുമാണ് ശ്രീലക്ഷ്മി കരസ്ഥമാക്കിയത്. മണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിഷമത്തിനിടയില്‍ എഴുതിയ കണക്കുപരീക്ഷയിലാണ് ബിവണ്‍ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ചാലക്കുടി സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ശ്രീലക്ഷ്മിയുടെ പരീക്ഷാകേന്ദ്രം പേരാമ്പ്ര സരസ്വതി വിദ്യാനികേതനായിരുന്നു. പരീക്ഷാഫലം വന്നതോടെ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ശ്രീലക്ഷ്മിക്ക് മധുരം നല്‍കി.
Next Story

RELATED STORIES

Share it