Flash News

സിബിഎസ്ഇ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

സിബിഎസ്ഇ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു
X


ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. പ്ലസ്ടു എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് നടത്തും. പത്താംക്ലാസ് കണക്ക് പുന:പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്തും. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കും. കണക്ക് ചോദ്യം ചോര്‍ന്നത് ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണെന്നും സിബിഎസ്ഇ അധികൃതര്‍ പറഞ്ഞു.അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ  നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്നിട്ടില്ല. അതിനാല്‍ത്തന്നെ പുന:പരീക്ഷ ആവശ്യമില്ലെന്നും സെക്കന്‍ഡറി എജ്യുക്കേഷന്‍ സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു.
Next Story

RELATED STORIES

Share it